
കൊച്ചി : നടന്‍ മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്ന വിവാദ ആനക്കൊമ്പിന്റെ ഉടമയായ കെ.കൃഷ്ണകുമാര്‍ അന്തരിച്ചു. വൃക്ക രോഗബാധിതനായി ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കെ.കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ആരാന്റെ മുല്ല കൊച്ചുമുല്ല, ഗുരുജി ഒരു വാക്ക് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു. ഗായകന്‍ നിഖില്‍ മകനാണ്. ആനക്കൊമ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളേക്കുറിച്ച് ഒന്നുമറിയില്ലെന്ന് കുടുംബം അറിയിച്ചു.
ആനക്കൊമ്പുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ വീണ്ടും സജീവമാകുന്നതിടെയാണ് കേസിലെ മുഖ്യസാക്ഷി ഇല്ലാതായത്.മോഹന്‍ലാലിന് താനാണ് ആനക്കൊമ്ബ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി 2011 ല്‍ കൃഷ്ണകുമാര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സത്യവാങ്മൂലം നല്‍കിയിരുന്നു. 1983ല്‍ 60000 രൂപ നല്‍കി കൊച്ചി രാജകുടുംബാംഗമായ നളിനി രാധാകൃഷ്ണനില്‍ നിന്നാണ് താന്‍ ആനക്കൊമ്പ് വാങ്ങിയത്.
പിന്നീട് വീടു പണി നടന്ന 2005ല്‍ തിരുവനന്തപുരത്തെ വീട്ടില്‍ സൂക്ഷിക്കാന്‍ ആനക്കൊമ്പടങ്ങിയ ഡ്രസിംഗ് ടേബിള്‍ മോഹന്‍ലാലിന് കൈമാറി. കഴിഞ്ഞ 28 വര്‍ഷമായി ആനക്കൊമ്പ് കൈവശമുണ്ടായിരുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള കക്ഷികള്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
Post Your Comments