തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി ശ്രീധരന്‍ പിള്ളയെ നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്നും ശ്രീധരന്‍ പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ നേതൃത്വം മിസോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിച്ചത്.
ALSO READ: നിയന്ത്രണംവിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു
ഒഴിവുവന്ന ബിജെപി അധ്യക്ഷ സ്ഥാനത്തിലേക്ക് കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരിനൊപ്പം കുമ്മനം രാജശേഖരന്റെയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലിക്കില്ലെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്.
കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. തന്‍ മത്സരിച്ചാല്‍ ജയിക്കുമോ എന്ന ചോദ്യങ്ങള്‍ ഇവിടെ അപ്രസക്തമാണെന്നും മത്സരിച്ചാല്‍ വിജയം ഉറപ്പാക്കാന്‍ താന്‍ അതിമാനുഷനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വട്ടിയൂര്‍ക്കാവിലുണ്ടായ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും എന്‍ഡിഎ ശക്തമായി തിരിച്ചുവരുമെന്നും കുമ്മനം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷനെതിരെ മുരളി പക്ഷവും കൃഷ്ണദാസ് പക്ഷവും നീക്കങ്ങള്‍ ശക്തമാക്കാന്‍ ഒരുക്കുന്നതിനിടെയാണ് കേന്ദ്ര നേതൃത്വം ശ്രീധരന്‍ പിള്ളയെ മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ശ്രീധരന്‍പിള്ളയെ കേന്ദ്രത്തില്‍ മറ്റേതെങ്കിലും പദവികളിലേക്ക് മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
Post Your Comments