Latest NewsKeralaNews

മോദി സർക്കാരിനെ താഴെയിറക്കാൻ ട്രാക്റ്റർ ഓടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച നേതാക്കൾ ഇത് കാണുന്നില്ലേ? കുമ്മനം രാജശേഖരൻ

ട്രാക്റ്റർ ഓടിച്ചും വെല്ലുവിളിച്ചും കസറിയ രാഹുൽഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ കർഷകർ കൊയ്ത നെല്ല് പാടവരമ്പത്ത് കിടന്നു നശിക്കുന്നത് കണ്ടില്ലേ ?

തിരുവനന്തപുരം: കർഷകരെ ചൂഷണം ചെയ്യുന്ന ദല്ലാള ദുഷ്പ്രഭുക്കന്മാർക്കെതിരെ നിയമം കൊണ്ടുവന്ന മോദി സർക്കാരിനെ താഴെ ഇറക്കാൻ ട്രാക്റ്റർ ഓടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം – കോൺഗ്രസ്സ് നേതാക്കൾ ,കേരളത്തിലെ കർഷകർ കൊയ്തെടുത്ത നെല്ല് വിൽക്കാനാവാതെ കണ്ണീരൊഴുക്കുന്നത് എന്തുകൊണ്ട് കാണുന്നില്ല എന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ .

”ഡൽഹിയിലെ തെരുവീഥിയിൽ ട്രാക്റ്റർ ഓടിച്ചും വെല്ലുവിളിച്ചും കസറിയ രാഹുൽഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ കർഷകർ കൊയ്ത നെല്ല് പാടവരമ്പത്ത് കിടന്നു നശിക്കുന്നത് കണ്ടില്ലേ ?

READ ALSO:എന്‍ഡിഎയ്ക്ക് കേരളത്തിൽ 3 സീറ്റുകള്‍; പോള്‍ ഡയറി സര്‍വെ ഫലം

കഴിഞ്ഞ വിളവെടുപ്പ്കാലത്ത് സംഭരിച്ച 1500 ടണ്ണിൽ പരം നെല്ലിന്റെ വില കേരളത്തിലെ നെൽകർഷകർക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. അതിന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽപെട്ട് നട്ടം തിരിയുമ്പോഴാണ് ഇപ്പോൾ കൊയ്തെടുത്ത നെല്ലും സംഭരിക്കാനാളില്ലാത്ത അവസ്ഥ ഉണ്ടായിട്ടുള്ളത്.

കൂട്ട ഇരുട്ടടി കിട്ടിയ കർഷകർ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. കുട്ടനാട്ടിലും പാലക്കാടും മറ്റ് ഇതര ജില്ലകളിലും ഉള്ള കർഷകർ കടം വാങ്ങി കൃഷി ഇറക്കി നല്ല വിളവെടുത്തപ്പോൾ അവർക്ക് സഹായമെത്തിക്കേണ്ട സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ്.

READ ALSO:കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണം

കിലോക്ക് 28 രൂപ താങ്ങുവിലയായി നൽകി നെല്ല് സംഭരിക്കാൻ സർക്കാർ ഏജൻസികൾ പ്രതിജ്ഞാബദ്ധമാണ്. ഈ വർഷം നല്ല വിളവുണ്ടായി. മഴക്കാലം വന്നാൽ കിട്ടുന്ന വിലയ്ക്ക് മില്ലുകാർക്ക് കൊടുത്തു വൻ നഷ്ടം സഹിക്കേണ്ട ഗതികേടിലാണ് കർഷകർ.

തക്കം നോക്കി കൊള്ളലാഭം ഉണ്ടാക്കാൻ കച്ചവട ലോബികൾ ഒരുക്കുന്ന കെണിയിൽ നിന്നും നെൽ കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. അതിന് തയ്യാറാവുന്നില്ലെങ്കിൽ പുതിയ കേന്ദ്ര കാർഷിക നിയമമനുസരിച്ചുള്ള പരിരക്ഷ കർഷകർക്ക് ലഭിക്കാൻ കേന്ദ്ര കൃഷി മന്ത്രിയിൽ സമ്മർദ്ദം ചെലുത്തേണ്ടിവരും.” കുമ്മനം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button