ചെന്നൈ: ബിഗില്‍ സിനിമയുടെ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. തെരുവില്‍ ഫാന്‍സ് ഗുണ്ടകള്‍ പൊതുമുതലുകള്‍ നശിപ്പിച്ചു. പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനം വൈകിയതാണ് ആരാധകർ അക്രമാസക്തരാകാൻ കാരണം.
തൂങ്ങിമരിക്കാനായി ശ്രമിച്ച ആൾ കയര്‍പൊട്ടി താഴെവീണ് മരിച്ചു
പോസ്റ്ററുകളും ബാരിക്കേഡും തിയറ്റര്‍ കവാടത്തിന് മുന്നിലിട്ട് കത്തിച്ചു.പോസ്റ്ററുകള്‍ നശിപ്പിച്ച ആരാധകര്‍ റോഡിലിറങ്ങി ബാരിക്കേഡുകള്‍ തകര്‍ക്കുകയും സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞ് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നൂറോളം പൊലീസ് എത്തിയാണ് സ്ഥിതി സാധാരണ നിലയിലാക്കിയത്.
#Bigil special screening: Vijay fans vandalise property, destroys movie posters
Read Here: https://t.co/lbZnGa8DoZ pic.twitter.com/mVvx4h0La6
— Newsroom Post (@NewsroomPostCom) October 25, 2019
Post Your Comments