എറണാകുളം : കൊച്ചി നഗരസഭയ്ക്ക് വീണ്ടും തിരിച്ചടി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് 10 കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ. നഗരസഭ ഖര മാലിന്യ സംസ്കരണത്തിന് ഒന്നും ചെയ്തില്ലെന്നും പ്ലാന്റ് സൃഷ്ടിക്കുന്ന മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാനായാണ് പിഴ ചുമത്തിയതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. നേരത്തെ, ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മാണം അനിശ്ചിതമായി വൈകുന്നതിനെ തുടര്‍ന്ന് നഗരസഭയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.
Also read : വാളയാര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും; പ്രതികരണവുമായി എകെ ബാലന്‍
അതേസമയം ഉപതിരഞ്ഞെടുപ്പ് സമയത്ത് പെയ്ത് മഴയിൽ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിൽ നഗരസഭയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുവാൻ പത്തുദിവസത്തിനകം സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തുടർന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിൽ ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കനാലുകളിലെ കൈയ്യേറ്റം ഒഴിപ്പിക്കും. പദ്ധതിക്കു വേണ്ടി ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് നൽകും. ഇതുപയോഗിച്ച് സമയബന്ധിതമായി നടപ്പാക്കും. മാര്‍ച്ച് മാസത്തിനുള്ളില്‍ ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചിരുന്നു.
Post Your Comments