നെയ്യ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ തടിവയ്ക്കും, കൊഴുപ്പാണ്, കൊളസ്ട്രോള്‍ എന്നൊക്കെയാണ് മനസ്സിലേക്ക് വരിക. എന്നാല്‍ നാം അറിയാത്ത പല ഗുണഗണങ്ങളുമുണ്ട് ‘അണ്‍ഹെല്‍ത്തി’ എന്ന ടാഗിന് താഴെ വരുന്ന നെയ്യിന്.
1. എല്ലിന് ബലം നല്‍കും
നെയ്യില്‍ വിറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. ല്ലെില്‍ കാല്‍സ്യം നിലനിര്‍ത്താന്‍ വിറ്റമിന്‍ കെ അനിവാര്യമാണ്.
2. ഭാരം കുറയ്ക്കാന്‍ നെയ്യ് സഹായിക്കും
നെയ്യില്‍ ഒമേഗ-6 ഫാറ്റി ആസിഡ്സ് ഉണ്ടെന്നാണ് പറയുന്നത്. ഇത് നിങ്ങളെ ഭാരം കുറയ്ക്കാന്‍ സാധിക്കും. ബോളിവുഡ് താരങ്ങളായ ശില്‍പ്പ ഷെട്ടി, കരീന കപൂര്‍ എന്നിവര്‍ ദിവസവും നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും അതാണ് തങ്ങളുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യമെന്നും അവകാശപ്പെടുന്നു.
3. വിറ്റമിനുകളുടെ കലവറ
നെയ്യില്‍ വിറ്റമിനുകളായ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ എ കാഴ്ച്ചയ്ക്കും, വിറ്റമിന്‍ ഇ ചര്‍മ്മത്തിനും, വിറ്റമിന്‍ ഡി കാല്‍സ്യം ആകിരണം ചെയ്യാനും ആവശ്യമാണ്.
4. ദഹനത്തിന് നല്ലത്
നെയ്യ് ആമാശയത്തില്‍ പ്രവേശിച്ചാല്‍ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. ഇത് ദഹനം വേഗത്തിലാക്കുന്നു.
5. പ്രതിരോധം
ശരീരത്തിന്റെ പ്രതിരോധ ശേഷിക്ക് അത്യുത്തമമാണ് നെയ്യ്. നെയ്യില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാലാണ് ഇത്.
6. മുടിക്കും ചര്‍മ്മതിനും നല്ലത്
നെയ്യ് കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മ സൗന്ദര്യത്തിനും നല്ലതാണ്.
7. സൗന്ദര്യത്തിന്
വരണ്ട ചര്‍മ്മത്തിനും ആന്റി ഏജിങ്ങിനും നെയ്യ് നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ ചെറുക്കാനും നെയ്യ് വളരെ നല്ലതാണ്.
Post Your Comments