കാപ്പിക്ക് സത്രീകളിലെ പ്രമേഹ മരണം തടയാൻ കഴിവുണ്ടത്രേ.അതുമാത്രമല്ല ഹൃദയധമനികളിൽ ഉണ്ടാകുന്ന തകരാറുകളും,കാൻസർ സാധ്യതയും കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഹൃദയധമനികളിൽ രക്തം കട്ട പിടിക്കുന്നത് തടയാനും,ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ആവശ്യാനുസരണം നിലനിർത്തി ഓക്സിജന്റെ ആഗിരണം വർദ്ധിപ്പിക്കാനും കാപ്പിക്ക് കഴിയും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള രക്തചംക്രമണ വ്യവസ്ഥ തുല്യ അളവിൽ നില നിർത്തുകയും ചെയ്യുന്നു.പ്രായവും,ശാരീരികാവസ്ഥകളും,താമസിക്കുന്ന രാജ്യത്തിന്റെ താപവ്യതിയാനങ്ങളും കണക്കിലെടുത്ത് ഒരു സ്ത്രീക്ക് ദിവസം100 ഗ്രാം മുതൽ 300 ഗ്രാം വരെ കാപ്പി പൗഡർ ഉപയോഗിക്കമെന്നും പഠനറിപ്പോർട്ടിലുണ്ട്.
പോർട്ടോ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് കാർവൽഹോ, ഡോക്ടർ ജോ സെർജിയോ എന്നിവരടങ്ങിയ സംഘം മൂവായിരത്തോളം സ്ത്രീ പുരുഷന്മാരിലായി 1999 മുതൽ 2010 വരെ നടത്തിയ പഠനറിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.ഇതിൽ 618 പേർ പരീക്ഷണകാലഘട്ടത്തിൽ മരിച്ചിരുന്നു.
Post Your Comments