Latest NewsNews

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചുളിയാത്ത ഷര്‍ട്ടിട്ട്‌ മൈക്ക് വിഴുങ്ങി നടക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം- ബി.ജെ.പിക്കാര്‍ക്ക് ഉപദേശവുമായി ‘ഫേസ്ബുക്ക്’ കുറിപ്പ് ‘ഫേസ്ബുക്ക്’ കുറിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിനും പാലാ ഉപതെരഞ്ഞെടുപ്പിനും പിന്നാലെ വന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ ഏറെ പ്രതീക്ഷയായിരുന്നു കേരളത്തിലെ ബി.ജെ.പിയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടി അണികളും അനുഭാവികളും കടുത്ത അമര്‍ഷത്തിലാണ്. നേതൃത്വത്തിന്റെ കഴിവ് കേടാണ് പരാജയത്തിന് കാരണമെന്ന് അവരില്‍ ഭൂരിപക്ഷവും കരുതുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്തുവരുന്ന അനുഭാവികളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് അതാണ്.

തെരഞ്ഞെടുപ്പ് വരുമ്പോൾ ചുളിയാത്ത ഉടുപ്പിട്ട് മൈക്കു വിഴുങ്ങി നടക്കുന്നതല്ല അടിസ്ഥാന രാഷ്ട്രീയ പ്രവർത്തനമെന്നാണ് ഇതേക്കുറിച്ച് ഒരു അനുഭാവി ഫേസ്ബുക്കില്‍ കുറിക്കുന്നു. ഒരു പഞ്ചായത്ത് മെമ്പർ പോലുമകാൻ കഴിയില്ലെന്നറിഞ്ഞിട്ടും പത്തു മുപ്പതു കൊല്ലം ചത്തു പണിയെടുത്തവർ കേരളത്തിലെ ബി.ജെ.പി യിലുമുണ്ട്. അത്തരക്കാരുടെ നെഞ്ചിൽ ചവിട്ടി ഉടയാത്ത കുപ്പായമിട്ടു ഗീർവാണമടിച്ചു നടക്കലാണ് പാർട്ടി പ്രവർത്തനമെന്ന് കരുതുന്ന നേതാക്കൾ ബി.ജെ.പിയുടെ ശാപമാണെന്നും ഇയാള്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന കുറിപ്പിന്റെ പൂര്‍ണരൂപം കാണാം…

‘ലോകസഭാ തെരഞ്ഞെടുപ്പിനും പാലാക്കും പിന്നാലെ വന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ സാക്ഷ്യം പറയുന്നത് അതാണ്. എന്തു കൊണ്ടെന്നാൽ, തെരഞ്ഞെടുപ്പു പണി എന്താണ് എന്നറിയാത്ത ഒരു പറ്റം ഊളന്മാരുടെ പാർട്ടിയാണ് കേരളത്തിലെ ബി.ജെ.പി.

അധികാരം പോയിട്ട് ജീവൻ പോലും തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്ത സാമൂഹ്യ സാഹചര്യങ്ങളിലൂടെ വളർന്ന് മഹാ പ്രസ്ഥാനമായതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം . അതിനു പിന്നിൽ മഹത്തായ അധ്വാനമുണ്ട്. മികച്ച ആസൂത്രണമുണ്ട്. ബംഗാളും, ത്രിപുരയും പോലല്ല അതിനെ കടപുഴക്കാൻ നിങ്ങൾ ഇനിയും പിറക്കണം ഏഴു ജന്മങ്ങൾ. ഇക്കണക്കിനു പോയാൽ അതും സംശയമാണ്.

ഒരു പഞ്ചായത്ത് മെമ്പർ പോലുമകാൻ കഴിയില്ലെന്നറിഞ്ഞിട്ടും പത്തു മുപ്പതു കൊല്ലം ചത്തു പണിയെടുത്തവർ കേരളത്തിലെ ബി.ജെ.പി യിലുമുണ്ട്. അത്തരക്കാരുടെ നെഞ്ചിൽ ചവിട്ടി ഉടയാത്ത കുപ്പായമിട്ടു ഗീർവാണമടിച്ചു നടക്കലാണ് പാർട്ടി പ്രവർത്തനമെന്ന് കരുതുന്ന നേതാക്കൾ ബി.ജെ.പി യുടെ അന്തകരാണ്. പത്തനം തിട്ടയിൽ സുരേന്ദ്രന് വോട്ടു ചെയ്യാൻ കൊച്ചിയിൽ നിന്നും പാഞ്ഞു ചെന്ന കോന്നിക്കാരൻ ശ്രീനിയുടെ സങ്കടം ഞാൻ കണ്ടതാണ്. സി.പി.ഐ.എം കുടുംബത്തിലെ ശ്രീനിക്കും അച്ഛനും വോട്ടില്ലായിരുന്നു.! പേരു വെട്ടിയിരുന്നു. ശബരിമല പ്രക്ഷോഭണത്തിന്റെ കാലത്തായിരുന്നു അതെന്ന് ഓർക്കണം. കരട് വോട്ടർ പട്ടിക പോലും നോക്കാതെ അയ്യപ്പൻ വന്ന് കള്ളവോട്ടു ചെയ്യുമെന്ന് കരുതിയവർ. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നിടത്തു തുടങ്ങണം തിരഞ്ഞെടുപ്പു പ്രവർത്തനമെന്നറിയാത്ത മരയൂളകൾ.

തെരഞ്ഞെടുപ്പ് വരുമ്പോൾ ചുളിയാത്ത ഉടുപ്പിട്ട് മൈക്കു വിഴുങ്ങി നടക്കുന്നതല്ല അടിസ്ഥാന രാഷ്ട്രീയ പ്രവർത്തനം. കിട്ടിയ വോട്ടുകൾ നിങ്ങളുടെ മികവു കൊണ്ടൊന്നുമല്ല ജനം നൽകിയ ഭിക്ഷയാണ്. നാളെ അതു വേണ്ടെന്നു വെച്ച് ജനം ചോദിക്കും. പോയി ചത്തൂടേ എന്ന്. കേരള ബി.ജെ.പിക്ക് വേണ്ടി മൂന്നക്ഷരങ്ങൾ കരുതി വെച്ചിട്ടുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button