KeralaLatest News

വര്‍ക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴ: ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വര്‍ക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാന്‍ ശ്രമിച്ചു എന്ന് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. മണക്കാട് കരിമഠം കോളനിയില്‍ അജേഷി(19)നെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ടിന് സമീപം വനിതാ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. അജീഷിന്റെ വാഹനത്തിന്റെ നമ്പര്‍ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

വര്‍ക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടു പോവുന്ന വാഹനത്തിന് എന്തിനാണ് പിഴ അടയ്ക്കുന്നത് എന്ന് അജീഷ് ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വാഹനപരിശോധനയ്ക്കിടയില്‍ പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ച പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്തു, കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലീസിന്റെ ഔദ്യോഗിക രേഖകള്‍ വലിച്ചെറിഞ്ഞു, സമൂഹമാധ്യമങ്ങളില്‍ പൊലീസിനെ മോശമായി ചിത്രീകരിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്…

ഈ സമയം ബഹളം വെച്ച്‌ ആളെ കൂട്ടരുത് എന്ന് വനിതാ എസ്‌ഐ പറയുന്നുണ്ട്. അജീഷിന്റെ പ്രതികരണത്തില്‍ സഹികെട്ട് പരിശോധന മതിയാക്കി പൊലീസ് വാഹനം എടുത്ത് പോവുന്നതും കാണാം. യുവാവ് ഹെൽമറ്റ് വെക്കാതെ അമിത വേഗത്തില്‍ വണ്ടി ഓടിച്ചെത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button