പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. വി.മധു, ഷിബു, എം.മധു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് പാലക്കാട് പോക്‌സോ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.എന്നാൽ സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടികളുടെ അമ്മ.
അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു.പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയ വകുപ്പുകള്‍, കുറ്റം തെളിയിക്കാന്‍ മതിയായ രേഖകളാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ മൂന്നാം പ്രതിയെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കേസില്‍ ആകെ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇനി ഒരാള്‍ മാത്രമാണ് കേസില്‍ അവശേഷിക്കുന്നത്.
ആ പ്രതി 17 വയസ്സില്‍ താഴെയുള്ള ആളായതിനാല്‍ ജുവനൈല്‍ കോടതിയാണ് വിധി പറയേണ്ടത്.2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെണ്‍കുട്ടികളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
‘മൂത്ത കുട്ടി മരിച്ചപ്പോള്‍ അവളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാര്‍ ഞങ്ങളെ കാണിച്ചില്ല. രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് അവരത് കാണിച്ചത്. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞതാണ്. എന്നിട്ടും എന്തുകൊണ്ടാണ് തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടതെന്ന് അറിയില്ല. ഞങ്ങള്‍ക്കിനിയാരുണ്ട്. ബന്ധുക്കള്‍ പോലും ഈ കേസ് വന്നതില്‍ പിന്നെ ഞങ്ങളോട് സംസാരിക്കാറില്ല,’ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആത്മഹത്യാ പ്രേരണ, പ്രകൃതി വിരുദ്ധ പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, പോക്‌സോയിലെ വിവിധ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.’കേസന്വേഷണത്തില്‍ വീഴ്ചയുണ്ട്. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടത് പൊലീസുകാരോട് പറഞ്ഞതാണ്. കേസിന്റെ ഒരു കാര്യവും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല,’ എന്നും അവര്‍ പറഞ്ഞു. തുടക്കത്തില്‍ പൊലീസ് കേസന്വേഷിക്കുന്നതില്‍ കാണിച്ച വീഴ്ച വന്‍ വിവാദമായിരുന്നു.
പിന്നീട് പൊലീസ് കേസ് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താനായില്ല.പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മൂത്ത കുട്ടിയെ ജനുവരി ഒന്നിനും ഇളയ കുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെക്കാള്‍ ഉയരത്തിലുള്ള തൂങ്ങി മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തുകയുമായിരുന്നു.
Post Your Comments