ലഖ്നൗ: ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ തകർന്നടിഞ്ഞ് മായാവതിയുടെ ബിഎസ്പി. 7 സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ അപ്നാദളും വിജയിച്ചപ്പോൾ ബാക്കിയുള്ള മൂന്ന് സീറ്റുകളില്‍ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടി ജയിച്ചു കയറി. ബിജെപി-8, അപ്നാദള്‍-1, എസ്പി-1, ബിഎസ്പി-1 എന്നിങ്ങനെയായിരുന്നു സിറ്റിങ് സീറ്റുകള്‍. ഇതിൽ ബിജെപി, ബിഎസ്പി എന്നിവയുടെ ഒരോ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത എസ്പി ഏക സീറ്റിങ് സീറ്റ് നിലനിര്‍ത്തി.
ബിജെപിക്കും എസ്പിക്കും ഒരോ സീറ്റുകള്‍ നഷട്മായെങ്കിലും വോട്ട് വിഹിതത്തിലെയടക്കം കണക്കുകള്‍ പരിശോധിച്ചാൽ ബിഎസ്പിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. ബിജെപി 35.64 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോൾ എസ്പി 22.61 ശതമാനം വോട്ടും ബിഎസ്പി 17.02 ശതമാനം വോട്ടുമാണ് നേടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പിയുമായി രൂപീകരിച്ച സഖ്യം അവസാനിപ്പിച്ച ശേഷം വലിയ ആത്മവിശ്വാസത്തോടെയായിരുന്നു ബിഎസ്പി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും മികച്ച മുന്നേറ്റം കാഴ്ച വെക്കാൻ മായാവതിയുടെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
Post Your Comments