KeralaLatest NewsNews

ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊങ്കണ്‍ തീരത്ത് വ്യാപക നാശനഷ്ടത്തിനിടയാക്കിയ ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 28 വരെ മധ്യ കിഴക്ക് അറബിക്കടലിലും, ഒക്ടോബര്‍ 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നും മത്സ്യത്തൊഴിലാളികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ALSO READ :  ‘തോറ്റ സ്ഥാനാര്‍ത്ഥിയാണ്, സാമൂഹികവിരുദ്ധനല്ല’; കൂവിയ സിപിഎമ്മുകാരുടെ വായടപ്പിച്ച് മോഹന്‍കുമാര്‍

പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് ഒക്ടോബര്‍ 25ന് ഉച്ചക്ക് 12 മണി മുതല്‍ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 3 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രമാണ് (INCOIS)ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്ര, ഗോവ, കര്‍ണാടകതീരം, വടക്ക് കിഴക്ക് അറബിക്കടല്‍ ഇതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ പോകരുത്. ഒക്ടോബര്‍ 28 വരെ മധ്യ കിഴക്ക് അറബിക്കടല്‍ ,ഒക്ടോബര്‍ 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടല്‍ എന്നിടങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മല്‍സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കണമെന്ന് ജില്ലാ ഭരണകൂടത്തിനും ഫിറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ: സീരിയല്‍ താരം തൂങ്ങിമരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷന് സമീപത്തെ മരത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button