KeralaLatest NewsNews

‘പ്രതികള്‍ സിപിഎമ്മുകാരല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്തിന്’; താനൂര്‍ കൊലപാതകത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട അദ്ദേഹം പ്രതികള്‍ സിപിഎമ്മുകാരല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്തിനെന്നും ചോദിച്ചു.

ALSO READ: കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ല, പാര്‍ട്ടി രാജിവെക്കാന്‍ പറഞ്ഞിട്ടില്ല; വിവാദങ്ങള്‍ക്കെതിരെ പ്രതികരണവുമായി സൗമിനി ജയിന്‍

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ താനൂര്‍ അഞ്ചുടി സ്വദേശി ഇസ്ഹാക്കിനു നേരെ അക്രമമുണ്ടായത്. വീട്ടില്‍ നിന്നു കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു അക്രമം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാലു പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഞ്ചുടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇസ്ഹാഖിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. കൃത്യത്തില്‍ പങ്കെടുത്ത നാല് പ്രതികളേയും വൈകാതെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീരദേശ മേഖലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയും കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ ബന്ധുക്കളുമായ ഏതാനും പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു.

ALSO READ: പ്രണയം നടിച്ച് കൊലപാതക പരമ്പര: സയനൈഡ് മോഹനന് ശിക്ഷ വിധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button