Latest NewsNewsIndia

പ്രണയം നടിച്ച് കൊലപാതക പരമ്പര: സയനൈഡ് മോഹനന് ശിക്ഷ വിധിച്ചു

ബെംഗളൂരു• പ്രണയം നടിച്ച് 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹനന് കോടതി വധശിക്ഷ . 17-ാമത്തെ കൊലയിലാണ് ഇയാള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ നല്‍കിയിരിക്കുന്നത്‌. ബാക്കിയുള്ള കേസുകളില്‍ ജീവപര്യന്തം ശിക്ഷകളാണ് മോഹന്‍ അനുവിക്കേണ്ടത്. 2005ല്‍ അങ്കണവാടി ജീവനക്കാരി ശശികലയെ വശീകരിച്ചുകൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് വധശിക്ഷ.

ബന്ത്വാള്‍ കന്യാനയില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന മോഹന്‍ 2005ലാണ് കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ടത്.

പ്രണയം നടിച്ച്‌ വശീകരിച്ച് ലൈംഗികമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഇവരെ ഒഴിവാക്കാനായി സയനൈഡ് ഗുളിക നല്‍കുകയുമായിരുന്നു മോഹനന്റെ പതിവ്. ഗര്‍ഭനിരോധന ഉറയിലും സയനൈഡ് പുരട്ടി ഇയാള്‍ കൊലപാതകം നടത്തിയിട്ടുണ്ട്.

കൊലപ്പെടുത്തിയ 20 മൃതദേങ്ങളും മൈസൂര്‍ ബസ് സ്റ്റാന്റിലും സമീപത്തെ പൊതു ടോയ്‌ലറ്റുകളിലുമായാണ് കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button