Latest NewsCricketNews

ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ തയ്യാർ; സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ തയാറാണെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ചുറി അടിച്ച ഇന്നിംഗ്സിനുശേഷം ഈ വിളി പ്രതീക്ഷിച്ചിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

Read also: പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിന് പിടി വീഴുമോ? വിജിലൻസ് നടപടി കടുപ്പിച്ചു

ലഭിക്കുന്ന അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. 2015ല്‍ ഇന്ത്യന്‍ ടീമിലെത്തിയതിനേക്കാള്‍ ഒരുപാട് മാറ്റം ജീവിതത്തിലും കരിയറിലും ഉണ്ടായിട്ടുണ്ടെന്നും സഞ്ജു പറയുകയുണ്ടായി. മോശം സമയവും നല്ല സമയവും മാറി മാറി വന്നിട്ടുണ്ട്. മോശം സമയത്ത് കൂടെനിന്നവരുണ്ട്. നല്ലസമയത്ത് എന്റെ ശക്തിയെയും ദൗര്‍ബല്യത്തെയുക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button