ലക്നൗ: കോണ്‍ഗ്രസിന്റെ നേട്ടത്തില്‍ താന്‍ സന്തോഷവതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചെറിയ നേട്ടത്തിലും താന്‍ സന്തോഷവതിയാണ്. അവിടെ വോട്ട് ശതമാനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും കോണ്‍ഗ്രസ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അവർ പറയുകയുണ്ടായി.
ഉത്തര്‍പ്രദേശില്‍ 11 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും വോട്ട് ശതമാനം ഇരട്ടിയാക്കാന്‍ ഇത്തവണ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്‍ നിന്ന് 11.7 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്.
Post Your Comments