
ഗൊരഖ്പുര്‍: പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് സ്വന്തം മകനെ വെടിവെച്ചുകൊന്ന് പോലീസുകാരൻ. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ചൗരി-ചൗര പോലീസ് സ്റ്റേഷനിൽ ഹെഡ്കോണ്‍സ്റ്റബിള്‍ അരവിന്ദ് യാദവാണ് മകന് വികാസിനെ വെടിവച്ചുകൊന്നത്. സ്റ്റേഷനുള്ളില്‍ മകനുമായുണ്ടായ വാക്ക് തര്‍ക്കം വെടിവയ്പില്‍ കലാശിക്കുകയായിരുന്നു. അരവിന്ദ് യാദവിന്റെ ആദ്യ വിവാഹത്തിലെ മകനാണ് വികാസ്. യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read also: കഴിഞ്ഞ സീസണിലെ കളിയെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കുന്ന ടീമിന് പരുക്ക് പാരയാകുന്നു
Post Your Comments