KeralaLatest NewsIndia

ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ച സംഭവം; പി.ജയരാന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു, അതിന് ശേഷമാണ് ഇസ്ഹാഖിന്റെ കൊലപാതകം നടന്നതെന്ന് ഫിറോസ്

മലപ്പുറം: താ​നൂ​ര്‍ അ​ഞ്ചു​ടി​യി​ല്‍ മുസ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സിപിഎം നേതാവ് പി.ജയരാന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കൊലയ്ക്ക് പിന്നില്‍. അതിനാല്‍ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു, അതിന് ശേഷമാണ് ഇസ്ഹാഖിന്റെ കൊലപാതകം നടന്നതെന്ന് ഫിറോസ് ആരോപിക്കുന്നു.

അരൂരിൽ പാർട്ടി നേതൃത്വത്തിന് പിഴച്ചു; സി പി എമ്മിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നു. ഇന്ന് ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്‌സ്‌അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശം മനസ്സിലാക്കാനായതെന്ന് ഫിറോസ് പറഞ്ഞു.കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.

മൂത്തപെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടു, ആ വിവരം പോലീസിനോട് പറഞ്ഞു: ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ല: വാളയാർ പെൺകുട്ടികളുടെ ‘അമ്മ

മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അക്രമ സംഭവമുണ്ടായത്. അ​ഞ്ചു​ടി സ്വ​ദേ​ശി കു​പ്പ​ന്‍റെ​പു​ര​ക്ക​ല്‍ സൈ​ത​ല​വി​യു​ടെ മ​ക​ന്‍ ഇ​സ്ഹാ​ഖ് എ​ന്ന റ​ഫീ​ഖാ​ണ് (36) മരിച്ചത്. അ​ഞ്ചു​ടി മ​ദ്ര​സ​ക്കു സ​മീ​പത്തു വച്ചായിരുന്നു ആക്രമണം. മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച തീ​ര​ദേ​ശ ​മേ​ഖ​ല​യി​ലെ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button