ഇടവേളയ്ക്ക് ശേഷം ജി സീരീസിൽ പുതിയ സ്മാര്‍ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തിച്ച് മോട്ടറോള. മോട്ടോ ജി7നു ശേഷം ജി8 പ്ലസ് സ്മാര്‍ട്‌ഫോണ്‍ ആണ് കമ്പനി പുറത്തിറക്കിയത്. ഒ 6.3 ഇഞ്ച് വലിപ്പമുള്ള ഫോണില്‍ ഫുള്‍ എച്ച്‌ഡി പ്ലസ് ഐപിഎസ് എല്‍സിഡി വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസർ, പുറകിൽ 48 എംപി+16 എംപി+ അഞ്ച്എംപി ട്രിപ്പിൾ ക്യാമറ,
25 എംപി സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി,15 വാട്ട്‌സ് ടര്‍ബോ പവര്‍ അതിവേഗ ചാര്‍ജിങ് , ഡോള്‍ബി യുടെ പിന്തുണയിൽ സ്റ്റീരിയോ സ്പീക്കര്‍ സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകൾ. സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് 9.0 പൈ ഓഎസിലാണ് ഫോൺ പ്രവർത്തിക്കുക. നാല് ജിബി റാം 64 ജിബി സ്‌റ്റോറേജുമുള്ള ഫോണില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഒരു വകഭേദം മാത്രമാണ് മോട്ടോ ജി8 പ്ലസ് ഉള്ളത്. ഒക്ടോബര്‍ അവസാനത്തോടെ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. 13999 രൂപ വില പ്രതീക്ഷിക്കാം.
Also read : ഐഎസ്എൽ; ആദ്യ ജയം തേടി എടികെ : അരങ്ങേറ്റ മത്സരത്തിന് ഒരുങ്ങി ഹൈദരാബാദ് എഫ് സി
Post Your Comments