എറണാകുളം : കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പദ്ധതി. ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. കേരളത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് കൊച്ചിയിലെ വെള്ളക്കെട്ട്. അതിനു പരിഹാരം കണ്ടെത്താനായി സർക്കാർ തീരുമാനമെടുത്തു. കനാലുകളിലെ കൈയ്യേറ്റം ഒഴിപ്പിക്കും. പദ്ധതിക്കു വേണ്ടി ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് നൽകും. ഇതുപയോഗിച്ച് സമയബന്ധിതമായി നടപ്പാക്കും. മാര്‍ച്ച് മാസത്തിനുള്ളില്‍ ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുവാൻ പത്തുദിവസത്തിനകം സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നു മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. എറണാകുളം ജില്ലാ കളക്ടറും കൊച്ചി മേയറും ,സഹകരണവകുപ്പ് മന്ത്രി, തദ്ദേശഭരണ സെക്രട്ടറി തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു ഓപ്പറേഷന്‍ അനന്ത.
Post Your Comments