ന്യൂഡൽഹി: രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കുകയും, സൈന്യത്തെ കല്ലെറിയുകയും കഭീകരവാദികൾക്ക് കൂട് നിൽക്കുകയും ചെയ്യുന്ന വിഘടനവാദികളോട് ചർച്ചയ്ക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. നിയമപരമായി നിലനിൽക്കുന്ന രാഷ്ട്രീയപ്പാർട്ടികളോ, സംഘടനകളോ ആയി ചർച്ച ചെയ്യുന്നതിലൂടെയേ ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് സുപ്രീം കോടതിയിൽ കേന്ദ്രം സത്യവാങ്‌മൂലം നൽകി.
രാഷ്ട്രീയമായ നയരൂപീകരണങ്ങളിൽ വിഘടനവാദികളുടെ സ്വാധീനം അംഗീകരിക്കാനാവില്ലെന്നു കേന്ദ്ര അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു.സർക്കാരിന്റെ തീരുമാനത്തെ കോടതി പൂർണ്ണമായും സ്വാഗതം ചെയ്തു.കല്ലെറിയലിനും, അക്രമാസക്തമായ സമരനടപടികൾക്കുമെതിരേ സ്വീകരിക്കേണ്ട നിലപാടുകളേക്കുറിച്ച് അറിയിക്കാൻ ശ്രീനഗറിലെ ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. കേസിന്റെ തുടർവാദം മെയ് ഒമ്പതിലേക്ക് മാറ്റി.
Post Your Comments