KeralaLatest NewsNews

ജോമോള്‍ ജോസഫിന് നേരെ ആക്രമണം: ഗര്‍ഭിണിയായ ജോമോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോഴിക്കോട്• ട്രാൻസ്‌മെൻ കിരണ്‍ വൈലശ്ശേരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ മോഡല്‍ ജോമോള്‍ ജോസഫിന് നേരെ ആക്രമണം. ഗര്‍ഭിണിയായ ജോമോളെ കിരണിന്റെ സഹോദരൻ ജയരാജ്‌ ഭാര്യ ശോഭ എന്നിവരും ഗുണ്ടകളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗർഭിണി ആയ ജോമോളെ വയറിനു ചവിട്ടുകയും തലക്ക് കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ജോമോളെ ഫാറൂഖ് ജനറൽ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

https://www.facebook.com/photo.php?fbid=2455403278007891

shortlink

Related Articles

Post Your Comments

Related Articles


Back to top button