ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (ബിഡിസി) തെരഞ്ഞെടുപ്പില്‍ 81 ബ്ലോക്കുകളില്‍ വിജയിച്ച് ബിജെപി. ലേയിലെ മുഴുവന്‍ (16) ബ്ലോക്കുകളിലും ബിജെപി വിജയിപ്പിച്ചു. സംസ്ഥാനത്തെ 316 ബ്ലോക്കുകളില്‍ 280 ബ്ലോക്കുകളിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ 81 ബ്ലോക്കുകളിലും ബിജെപി സ്ഥാനം ഉറപ്പിച്ചു. 27 ബ്ലോക്കുകളില്‍ സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിനും ജമ്മു കശ്മീര്‍ പാന്തേഴ്‌സിനും ഒരു സീറ്റ് വീതം ലഭിച്ചു.
വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍
217 സീറ്റുകളിൽ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.തെരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്ന് ഭീകരർ വലിയ ഭീഷണി ഉയർത്തിയിരുന്നു. കോണ്‍ഗ്രസും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പിലാണ് 98.3 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. കാര്‍ഗിലെ 4 ബ്ലോക്കുകളും ബിജെപി പിടിച്ചെടുത്തു. ദുഡു, പഞ്ചാരി, ഘോര്‍ഡി, ബസന്ത്ഗര്‍ എന്നിവിടങ്ങളിലാണ് വിജയം കൈവരിച്ചത്.
കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് 100 കോടി അനുവദിച്ച് കേന്ദ്രം
ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യ ബിഡിസി തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ 98.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ശ്രീനഗര്‍ ജില്ലയില്‍ 100 ശതമാനം പോളിംഗ് രേഖപ്പെടുത്തി. റിയാസില്‍ 99.7 ശതമാനവും ജമ്മുവില്‍ 99.5 ശതമാനം പോളിംഗും രേഖപ്പെടുത്തി.ഭീകരരുടെ ഭീഷണി തള്ളിയാണ് ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തത്.
Post Your Comments