കൊൽക്കത്ത : ഇന്നത്തെ പോരാട്ടം എടികെയും,ഹൈദരാബാദ് എഫ് സിയും തമ്മിൽ. വൈകിട്ട് 7:30നു യുബ ഭാരതി ക്രിലങ്കൻ(സാൾട്ട് ലേക്ക്) സ്റ്റേഡിയത്തിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. രണ്ടാം മത്സരത്തിൽ ആദ്യ ജയം തേടിയാണ് ശക്തരായ എടികെ ഇന്നിറങ്ങുക. ആദ്യ മത്സരത്തിൽ കേരളം ബ്ലാസ്റ്റേഴ്‌സിനെതിരെ രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.
The time to re-claim Hyderabad's glory is now! Hyderabad F.C. debuts in the Hero Indian Super League tomorrow.
Catch the game against ATK on 25th October – 7:30 p.m.#KOLHYD #AbHyderabadKhelega #HyderabadFC #HEROISL #IndianSuperLeague #Hyderabad pic.twitter.com/tFulHhxRZu— Hyderabad FC (@HydFCOfficial) October 24, 2019
ക്ലബ് രൂപീകരിച്ച ശേഷമുള്ള കന്നി ഐഎസ്എൽ മത്സരത്തിനാണ് ഹൈദരാബാദ് എഫ് സി ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ആദ്യ ജയം തന്നെയാണ് ഈ ടീമിന്റെയും ലക്‌ഷ്യം. സാമ്പത്തിക പരാധീനതകളിൽപ്പെട്ട പൂനെ സിറ്റി എഫ്.സിക്ക് പകരമാണ് ഐഎസ്എൽ ആറാം സീസണിൽ ഹൈദരാബാദ് എഫ്.സി എത്തുന്നത്. കേരള ബ്ളാസ്റ്റേഴ്സിന്റെ മുൻ സി.ഇ.ഒ വരുൺ ത്രിപുരനേനി, ഐ.ടി വ്യവസായിയായ വിജയ് മധുരി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്ലൻ എന്നാണ് റിപ്പോർട്ട്.
? MATCHDAY ⚪
কোলকাতা তোমরা তৈরী তো?
The action is back in the City of Joy. #ATK will take on the debutants Hyderabad FC in their first home match of Hero ISL 2019-20.#KOLHYD#AamarBukeyATK#BanglaBrigade#LetsFootball pic.twitter.com/QQsoz5pvHs
— ATK Mohun Bagan FC (@atkmohunbaganfc) October 25, 2019
Also read : ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ തയ്യാർ; സഞ്ജു സാംസൺ
അതേസമയം കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ജയിച്ചത്. 82ാം മിനുറ്റില്‍ ടുണീഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് അമീന്‍ ചെര്‍മിതിയാണ് വിജയ ഗോൾ നേടിയത്.നവംബര്‍ രണ്ടിന് ഹൈദരാബാദ് എഫ്.സിയുമായി എവേ ഗ്രൗണ്ടിലാണ് കേരള ടീമിന്റെ അടുത്ത മത്സരം.
Post Your Comments