Latest NewsNewsIndia

ഫ്രഞ്ച് ദ്വീപുകളുടെ വികസനത്തിന് ഇന്ത്യ സന്നദ്ധം :വി മുരളീധരൻ

ന്യൂഡൽഹി•ഇന്ത്യാ സമുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയൻ ദ്വീപുകളുടെ വികസനത്തിൽ പങ്കാളിയാവാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. ദ്വീപുകളുടെ വികസനത്തിനായി നിക്ഷേപ സാധ്യതകൾ ആരായാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുൻ കൈയെടുത്ത് സെന്റ്. ഡെനിസിൽ സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയിലാണ് ഇന്ത്യയുടെ പ്രഖ്യാപനം.

തുറമുഖ വികസനം, വിനോദസഞ്ചാരം, ഡിജിറ്റൽ സാങ്കേതിക വിദ്യ, കൃഷി, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യൻ സംഘത്തെ നയിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉച്ചകോടിയെ അറിയിച്ചു. ഏഷ്യ പസഫിക് മേഖലയിൽ പുരോഗതിയുടെ ചാലക ശക്തിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. റീ യൂണിയൻ ദ്വീപുകളുടെ സുരക്ഷിതത്വവും വളർച്ചയും ഉറപ്പുവരുത്തുക എന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യമെന്നും വി.മുരളീധരൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റിന് പുറമെ മഡഗാസ്‌കർ പ്രധാനമന്ത്റിയും നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘങ്ങളും ഉച്ചകോടിയിൽ സംബന്ധിച്ചിരുന്നു. ഫ്രാൻസുമായുള്ള ഇന്ത്യയുടെ സഹകരണം വർദ്ധിക്കുന്നതിന് ഉച്ചകോടി സഹായകരമായെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button