തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കരുതെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സര്‍വകലാശാല ഡി-ലിറ്റ് നല്‍കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ..
‘രാഷ്ട്രപതിക്ക് ഡി-ലിറ്റ് കൊടുക്കരുത് എന്നുള്ള തീരുമാനം കേരള സര്‍വകലാശാല എടുത്തിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും വ്യക്തമാക്കണം. ഡി-ലിറ്റ് നല്‍കുന്നത് സര്‍വകലാശാലയുടെ തീരുമാനമാണ്. സര്‍വകലാശാലയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ല. അധികാരമില്ലാത്ത സാഹചര്യത്തില്‍, അങ്ങനെ ചെയ്തുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണ്’- മുരളീധരന്‍ പറഞ്ഞു.
Post Your Comments