കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന് എം പിയ്‌ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കണ്ണൂര്‍ വി.സി നിയമനത്തില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് ശിഖണ്ഡിയുടെ റോള്‍ കളിക്കുകയാണെന്ന വി. മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത് എത്തിയത്. ശിഖണ്ഡി പോലുള്ള വാക്കുകള്‍ ഇന്നത്തെ കാലത്ത് പറയാന്‍ പാടില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
‘ശിഖണ്ഡി, ആണുംപെണ്ണും കെട്ടവന്‍ അങ്ങനെയുള്ള വാക്കുകളൊന്നും ഇന്നത്തെ കാലത്ത് പറയാന്‍ പാടില്ല. ആ വാക്കുകളൊക്കെ കാലഹരണപ്പെട്ടു. ആ വാക്കുകളൊക്കെ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ച വാക്കുകളല്ല. അതൊന്നും പറയാന്‍ പാടില്ല. ഒരു സമൂഹത്തിനെ അപമാനിക്കുന്നതിന് തുല്ല്യമാണ്. ഇന്നൊന്നും ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കില്ല. ഏത് ലോകത്താണാവോ ഇദ്ദേഹം ജീവിക്കുന്നതെന്ന് അറിയില്ല’- അദ്ദേഹം പറഞ്ഞു.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
ഗവര്‍ണര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചുനടക്കുമ്പോള്‍ ദിവസവും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് അദ്ദേഹത്തെ ചീത്ത വിളിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നാണ് വി. മുരളീധരന്‍ പറഞ്ഞിരുന്നത്.
Post Your Comments