Latest NewsKeralaNews

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ ഡീ സജിത് ബാബു ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read also: പദ്ധതി നിര്‍വഹണം: തടസങ്ങള്‍ നീക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈകോര്‍ക്കണം: ദിശ യോഗം പദ്ധതി പുരോഗതികള്‍ അറിയാന്‍ ദിശ കണ്ണൂര്‍ ആപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

There will be no regular classes in educational institutions including the anganwadis and professional colleges tomorrow (26.10.2019). No arts festival shall be conducted. However, there will be no change for centralised examinations. Please take utmost precaution.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ ഒക്ടോബര്‍ 26ന് ശനിയാഴ്ച ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉം അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും എന്ന് ജില്ലാ കലക്ടര്‍ ഡോ ഡീ സജിത് ബാബു അറിയിച്ചു കലാമേളകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളതല്ല നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button