Kerala

പദ്ധതി നിര്‍വഹണം: തടസങ്ങള്‍ നീക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈകോര്‍ക്കണം: ദിശ യോഗം പദ്ധതി പുരോഗതികള്‍ അറിയാന്‍ ദിശ കണ്ണൂര്‍ ആപ്പ്

പദ്ധതി നിര്‍വഹണത്തില്‍ തടസങ്ങളുണ്ടാകുമ്പോള്‍ അതില്‍ കൃത്യസമയത്ത് ഇടപെടാനും പ്രശ്‌ന പരിഹാരം കാണാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് കൈകോര്‍ക്കണമെന്ന് എം പി മാര്‍. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിശ യോഗത്തിലാണ് സമിതി ചെയര്‍മാന്‍ കൂടിയായ കെ സുധാകരന്‍ എം പി യും കെ കെ രാഗേഷ് എംപി യും നിര്‍ദേശം മുന്നോട്ട്‌വച്ചത്. തടസങ്ങള്‍ കൃത്യസമയത്ത് നീക്കുന്നതിലൂടെയുണ്ടാകുന്ന സമയ ലാഭം വളരെ വലുതാണെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. ഇതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗരൂഗരാകേണ്ടതുണ്ട്. സാഗി പഞ്ചായത്തുകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എം പി നിര്‍ദേശിച്ചു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതിയറിയാന്‍ ദിശ കണ്ണൂര്‍ എന്ന പേരില്‍ പുതിയ ആപ്പ് ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. പുതിയ ആപ്പിലൂടെ പദ്ധതികളുടെ പുരോഗതി അതാത് സമയങ്ങളില്‍ രേഖപ്പെടുത്താനും അത് വിലയിരുത്താനും സാധിക്കും.

Read also: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ നവീകരണം; ഈ സമയങ്ങളിൽ വിമാനസർവീസ് ഉണ്ടാകില്ല

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് കെ കെ രാഗേഷ് എം പി ചൂണ്ടിക്കാട്ടി. പദ്ധതി നിര്‍വഹണത്തിലെ തടസങ്ങള്‍ കൃത്യമായി അറിഞ്ഞാല്‍ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. ഇതിനായി റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വ്യക്തത വേണം. ജില്ലയില്‍ നടപ്പാക്കാത്ത പദ്ധതിയും പരിഗണന വിഷയമായി വരേണ്ടതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാഗി പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ കുറവാണെന്നും ഇതിന്റെ കാരണം പരിശോധിക്കണമെന്നും എം പി നിര്‍ദേശിച്ചു. ദിശായോഗം നിര്‍ദ്ദിഷ്ട സമയത്ത് നടത്തണമെന്നും മുമ്പ് നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ വിലയിരുത്തുന്നതാവണം ആദ്യ അജണ്ടയെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിക്കുമ്പോള്‍ പ്രീമിയം തുക പോലും ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ടെന്നും വിഷയത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button