ന്യൂയോർക്ക്: വാർത്തകൾക്കായി ന്യൂസ് ടാബ് അവതരിപ്പിച്ച് ഫേസ്ബുക്ക്. ഇന്നു മുതൽ പുതിയ പ്ലാറ്റ്ഫോം ലഭ്യമായിത്തുടങ്ങി. ആദ്യ ഘട്ടം എന്നോണം അമേരിക്കയിലാണ് ന്യൂസ് ടാബ് ആരംഭിച്ചിരിക്കുന്നത്. ആപ്പ് അപ്ഡേഷനിൽ പുതിയ മാറ്റങ്ങൾ ലഭ്യമാവും. ഫേസ്ബുക്ക് ആപ്പിനുള്ളിൽ തന്നെ പ്രത്യേക ടാബ് വാർത്താ പ്ലാറ്റ്ഫോമിനായി മാറ്റി വെച്ചിരിക്കുകയാണ്. ന്യൂസ്‌ടാബ് എന്നാവും ഈ വാർത്താ പ്ലാറ്റ്ഫോമിൻ്റെ പേര്.
ALSO READ: പിഎസ് ശ്രീധരന്‍ പിള്ളയുടെ ഗവര്‍ണര്‍ പദവി; കുമ്മനം രാജശേഖരൻ വ്യക്തമാക്കുന്നതിങ്ങനെ
ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. ദേശീയ വാർത്തകൾക്കാവും പ്രാധാന്യം. അതോടൊപ്പം വ്യക്തിപരമായ അഭിരുചികൾക്കനുസരിച്ചുള്ള വാർത്തകളും ലഭ്യമാവും. അന്നന്നത്തെ പ്രധാനവാര്‍ത്തകള്‍, വ്യക്തിപരമായി വായിക്കാന്‍ താല്‍പര്യപ്പെടുന്നവ, ഇഷ്ടപ്പെടുന്ന വിഷയങ്ങള്‍, സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നവ, വായിക്കാന്‍ താല്‍പര്യപ്പെടാത്തവ എന്നിങ്ങനെ വ്യക്തികളുടെ അഭിരുചി അനുസരിച്ചാവും ഫേസ്ബുക്ക് വാൾ ക്രമീകരിക്കപ്പെടുക.
ALSO READ: മാനിനെ വെടിവെച്ചു, കൊല്ലപ്പെട്ടത് വേട്ടക്കാരൻ; സംഭവം ഇങ്ങനെ
Post Your Comments