Latest NewsKeralaNews

അരൂരിൽ പാർട്ടി നേതൃത്വത്തിന് പിഴച്ചു; സി പി എമ്മിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: അരൂരിൽ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാർട്ടി നേതൃത്വത്തിന് ഉണ്ടായത് വൻ പിഴവാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മനു സി പുളിക്കലിനെ മണ്ഡലത്തില്‍ അറിയില്ല. കോന്നിയിലെയും വട്ടിയൂര്‍കാവിലെയും വിജയത്തിന് ഇടതുമുന്നണി നന്ദി പറയേണ്ട് സുകുമാരന്‍ നായരോടാണെന്നും വെള്ളാപ്പള്ളി പ്രമുഖ മാധ്യമമായ മാതൃഭൂമിയോട് പറഞ്ഞു. രണ്ട് പുഷ്പ ഹാരങ്ങൾ ചങ്ങനാശ്ശേരിയില്‍ ചെന്ന് സുകുമാരന്‍ നായരുടെ കഴുത്തേലിട്ട് സാഷ്ടാംഗം നമിച്ച് ഇതുപോലുള്ള പ്രസ്താവനകള്‍ ഇനിയും നടത്തി ഇടതുപക്ഷത്തെ സഹായിക്കണമെന്ന് അപേക്ഷിക്കണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു,

ALSO READ: ‘പ്രതികള്‍ സിപിഎമ്മുകാരല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്തിന്’;താനൂര്‍ കൊലപാതകത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

മനു സി പുളിക്കല്‍ പാര്‍ട്ടിക്ക് പറ്റിയ തെറ്റാണ്. പാര്‍ട്ടി കമ്മറ്റി കൂടി പാസ്സാക്കിയ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സ്ഥാനാര്‍ഥി ജയിക്കില്ല. ജനങ്ങളറിയുന്ന അറിയപ്പെടുന്ന ആളെ നിര്‍ത്തണം. ജയ സാധ്യതയുള്ള ആളെ നിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടി പരജായപ്പെട്ടു. വിജയ സാധ്യതയും ജനപ്രീതിയും പരിഗണിക്കാതെയുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് അരൂരില്‍ സിപിഎമ്മിനെ തോല്‍പിച്ചത്. അദ്ദേഹം പറഞ്ഞു.

ALSO READ: പത്തുവയസുകാരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചു

സഹതാപതരംഗം ഷാനിമോള്‍ക്ക് തുണയായി. എന്‍എസ്എസ്സിന്റെ രാഷ്ട്രീയ ഇടപെടലോടെ പലയിടത്തും അതിനെതിരായ സാമുദായിക ധ്രുവീകരണമുണ്ടായി. കോന്നിയിലും വട്ടിയൂര്‍കാവിലും അത് വലിയ തോതില്‍ പ്രതിഫലിച്ചു. ഒരു സമുദായത്തിന്റെയും വാലായോ ചൂലായോ പോവാതെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരവരുടേതായ ഐഡന്റിറ്റിയില്‍ നില്‍ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button