മുംബൈ : നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും നിന്നുമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. സെന്‍സെക്സ് 250 പോയിന്റ് ഉയർന്നു. നിഫ്റ്റി 11,670ലെത്തി. ബാങ്ക്, ധനകാര്യം, മൂലധന സാമഗ്രി,ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ടെലികോം, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജം തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലായി. എച്ച്സിഎല്‍ ടെക് ഓഹരി 4.5 ശതമാനവും, എല്‍ആന്റ്ടി 1.7 ശതമാനവും നേട്ടത്തിലാണ്.
Also read : ജങ്ക് ഫുഡിന് അടിമയായവര്‍ക്ക് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്
യെസ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, റിലയന്‍സ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എംആന്റ്എം, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സെന്‍സെക്സിലും, നിഫ്റ്റിയിലും ഫ്ലാറ്റ് ട്രേഡിങ്ങും റിപ്പോർട്ട് ചെയ്യുന്നു
Post Your Comments