അമ്പലപ്പുഴ: ബൈക്കിടിച്ച് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്ക്. നീർക്കുന്നം എസ് ഡി വി സ്കൂളിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥി വണ്ടാനം കാട്ടുംപുറം വീട്ടിൽ ദർവേശ് (12), എട്ടാം ക്ലാസ്സ് വിദ്യാർത്ഥി കാട്ടുപുറം വെളിയിൽ നാസിഫ് (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിച്ച ബൈക്ക് നിർത്താതെ പോയി.
ഇന്നലെയാണ് സംഭവം. ദർവേശും, നാസിഫും സൈക്കിളിൽ വരുന്നതിനിടയിൽ അമിത വേഗതയിൽ വന്ന ബൈക്ക് സൈക്കിളിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും തെറിച്ച് റോഡിൽ വീണ ദർവേശിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുകയും നാസിഫിന്റെ കൈവിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തു. നിർത്താതെ പോയ ബൈക്കിന് വേണ്ടി പുന്നപ്ര പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments