Life Style

സ്മാര്‍ട്ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും പുറത്തേക്ക് വരുന്ന നീലവെളിച്ചം അപകടകാരി

സ്മാര്‍ട്ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകും. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന വില്ലനാണെന്നാണ് യു.എസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ‘മക്യുലാര്‍ ഡി ജനറേഷന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാനാവില്ല.

സാധാരണരീതിയില്‍ 50 വയസ്സാകുേമ്പാഴാണ് രോഗം പിടിപെടുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകള്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നീലവെളിച്ചം കണ്ണിലെ റെറ്റിനയിലെത്തി റോഡ്, കോണ്‍ കോശങ്ങള്‍ നശിക്കുന്നതുവഴിയാണ് രോഗമുണ്ടാകുന്നത്. ഈ കോശങ്ങള്‍ നശിച്ചാല്‍ പിന്നീട് ഉണ്ടാവില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല കംപ്യൂട്ടര്‍ സ്‌ക്രീനുകള്‍, സി.എഫ്.എല്‍, എല്‍.ഇഡി ലൈറ്റുകള്‍ എന്നിവയില്‍ നിന്നൊക്കെ വരുന്ന പ്രകാശത്തിലെ പ്രധാനഘടകം നീലവെളിച്ചമാണ്.

അതേസമയം, നീലവെളിച്ചം റെറ്റിനക്ക് തകരാറുണ്ടാക്കുമെന്നത് രഹസ്യമൊന്നുമല്ലെന്നും കരുതിയിരിക്കുയാണ് ഫലപ്രദമായ മാര്‍ഗമെന്നും യു.എസിലെ ടൊലെഡോ യൂണിവേഴ്സിറ്റിയിലെ അസി. പ്രഫസര്‍ അജിത് കരുണാരത്നെ പറയുന്നു. പുതിയ തരത്തിലുള്ള തുള്ളിമരുന്നിലൂടെ അസുഖം ഭേദമാക്കാമെന്ന പ്രതീക്ഷയുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജേണല്‍ ഓഫ് സയന്റിഫിക് റിപ്പോര്‍ട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button