ചിറ്റഗോങ്: ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്ബാൾ കപ്പ് പോരാട്ടത്തിനായി ഗോകുലം കേരള എഫ് സി ഇന്നിറങ്ങും. വൈകിട്ട് 6.30നു നടക്കുന്ന മത്സരത്തിൽ മലേഷ്യന്‍ ക്ലബായ ടെരെന്‍ഗാനുമായിട്ടാകും ഗോകുലം ഏറ്റുമുട്ടുക. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ലീഗ് ചാംപ്യന്മാരായ ബഷുന്ധര കിംഗ്‌സിനെതിരെയായിരുന്നു. ഗോകുലത്തിന്റെ ജയം. ആദ്യ മത്സരത്തില്‍ ബഷുന്ധര കിംഗ്‌സിനെതിരെ രണ്ട് ഗോള്‍ നേടിയ ഹെന്റി കിസേക്കയുടെ പരിക്ക് ഗോകുലത്തെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ന് കളിക്കുമെന്ന വിവരമാണ് ടീം ക്യാമ്പിൽ നിന്നും ലഭിക്കുന്നത്. ഐ ലീഗ് ക്ലബായ ചെന്നൈ എഫ്‌സിയെ 5-3നു പരാജയപ്പെടുത്തിയാണ് മലേഷ്യന്‍ ക്ലബ് ടെരെന്‍ഗാനു രണ്ടാം പോരാട്ടത്തിലേക്ക് കടന്നത്.
Also read : ഇത്തരം പരസ്യങ്ങള്‍ കുട്ടികളെ കാണിയ്ക്കരുതെന്ന് നിര്‍ദേശം
Post Your Comments