ജങ്ക് ഫുഡിന്റെ ടിവി പരസ്യങ്ങള്‍ കുട്ടികളെ കാണിയ്ക്കരുതെന്ന് നിര്‍ദേശം. ഇത്തരം പരസ്യങ്ങള്‍ കുട്ടികളെ പ്രലോഭിപ്പിക്കുന്നതായും അവരില്‍ വിശപ്പുണ്ടാക്കുന്നതായും കണ്ടെത്തല്‍.ക്യാന്‍സര്‍ റിസര്‍ച്ച് യുകെ എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
മധുരമുള്ളവയുടെയും മൊരിഞ്ഞ ആഹാരപദാര്‍ഥങ്ങളുടെയും ഫാസ്റ്റ് ഫുഡുകളുടെയും പരസ്യങ്ങള്‍ കാണുന്നത് പ്രൈമറി വിദ്യാര്‍ഥികളില്‍ പ്രലോഭനമുണ്ടാക്കുകയും വിശപ്പുണ്ടാക്കുകയും ചെയ്യുന്നു. ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ജങ്ക് ഫുഡിന്റെ ടിവി പരസ്യങ്ങള്‍ കാണുമ്പോള്‍ കുട്ടികള്‍ ടിവി സ്‌ക്രീനില്‍ നക്കുന്നത് ഇക്കാരണത്താലാണ്.കുട്ടികളില്‍ ഭൂരിഭാഗവും പരസ്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് എന്ന സത്യം മുതലെടുക്കുകയാണ് ജങ്ക് ഫുഡ് കമ്പനികള്‍.പരസ്യങ്ങളുടെ പ്രത്യേക ട്യൂണുകളും അതില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളും കുട്ടികളെ ആകര്‍ഷിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി
Post Your Comments