Latest NewsKeralaNews

‘എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു’, കടലാസ് കത്തിച്ച് ഷെയ്ന്‍ നിഗം- വീഡിയോ

നിര്‍മാതാവ് ജോബി ജോര്‍ജ്ജും ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നത്തിന് പരിഹാരമായി. ഇതോടെ കടലാസ് കത്തിക്കുന്ന വീഡിയോ പങ്കുവെച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തി. ‘എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു, എല്ലാവര്‍ക്കും നന്ദി, സ്‌നേഹം’; എന്ന് പറയുന്നുണ്ട് താരം വീഡിയോയില്‍. ഫേസ്ബുക്കിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോള്‍വ്ഡ്, വണ്‍ ലവ് എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എല്ലാ ഇഷ്യൂസും കഴിഞ്ഞു. താങ്ക്യു സോ മച്ച്! എല്ലാവരോടും നന്ദി, സ്‌നേഹം’ എന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ഷെയ്‌നിന് പിന്തുണയുമായി എത്തിയത്.

https://www.facebook.com/ShaneNigamOfficial/videos/1400538656787116/?t=0

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടേയും താര സംഘടനയായ ‘അമ്മ’യുടെയും നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയോടെയാണ് കഴിഞ്ഞ ദിവസം ഷെയ്‌നും ജോബിയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാമായത്. ഇതോടെ വെയില്‍ സിനിമയുടെ ഷൂട്ടിങ് അടുത്തമാസം 16ന് പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ ജോബിയുടെ അടുത്ത സിനിമയില്‍ നിന്ന് ഷെയിന്‍ പിന്‍മാറി. കരാര്‍ പ്രകാരം ജോബി ഷെയിനിന് 40 ലക്ഷം രൂപ കൊടുക്കണം. ഇതില്‍ 30 ലക്ഷം രൂപ കൈമാറി എന്ന് ജോബി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമല്ല, ഇനിയും 16 ലക്ഷം രൂപ നല്‍കാനുണ്ട്. ഇത് ഉടന്‍ കൈമാറും. ഷെയിനിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി മാപ്പ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച് ഷെയിനും ജോബിയും കൈകൊടുത്താണ് പിരിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button