നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഇടതുപക്ഷത്തിന് മിന്നുംജയം. രണ്ട് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചതെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. ഈ വിജയത്തില്‍ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി.
ജാതിയും മതവും വര്‍ഗീയതയുമല്ല, അവയ്‌ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് ഭൂരിപക്ഷം ജനങ്ങളും പറയുന്ന കാഴ്ചയാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും കാണാന്‍ കഴിഞ്ഞതെന്ന് ശാരദക്കുട്ടി പറഞ്ഞു. ‘യു ഡി എഫിന്റെ തിളക്കം കുറഞ്ഞ ലീഡുകള്‍, കഷ്ടിച്ചുള്ള കടന്നുകൂടലുകള്‍ 2021 ല്‍ കേരളം LDF നൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണ്. പാലായും വട്ടിയൂര്‍ക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്. ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് – ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആ നിലപാടുകളോട് എത്ര ആദരവാണ്, അഭിമാനമാണ് ഈ സമയത്ത് തോന്നുന്നത്.
ജാതിയും മതവും വർഗ്ഗീയതയുമല്ല, അവയ്ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങൾ ഉറപ്പിച്ചു പറയുമ്പോൾ അതു തന്നെയാണ് ശരി. വട്ടിയൂർക്കാവും കോന്നിയും പറയുന്നത് അതാണ്. ഏതു കാലഘട്ടത്തിലും ജയിക്കുമെന്നുറപ്പിച്ചിരുന്ന യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇതു രണ്ടും. വി കെ പ്രശാന്തിനും ജനീഷ് കുമാറിനും അഭിനന്ദനങ്ങൾ.
ആകുന്ന വിധത്തിലെല്ലാം സർക്കാരിന്റെ നേട്ടങ്ങളെ മറച്ചുവെക്കുവാനും നിലപാടുകളെ വളച്ചൊടിക്കുവാനുമുള്ള മാധ്യമങ്ങളുടെ കഠിന പരിശ്രമങ്ങൾക്കിടയിലും ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യം.
യു ഡി എഫിന്റെ തിളക്കം കുറഞ്ഞ ലീഡുകൾ, കഷ്ടിച്ചുള്ള കടന്നുകൂടലുകൾ 2021 ൽ കേരളം LDF നൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണ്. പാലായും വട്ടിയൂർക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്. ആഹ്ലാദത്തിൽ പങ്കുചേരുന്നു.
വിജയം നൽകിയ സന്ദർഭങ്ങളെ ഔചിത്യത്തോടെയും ആത്മസംയമനത്തോടെയും വിവേക ബുദ്ധിയോടെയും ഉപയോഗിച്ചു കൊണ്ട് 2021 നെ നേരിടുവാനാണ് ഇടതുപക്ഷം ഇനി തയ്യാറെടുക്കേണ്ടത്.
എസ്.ശാരദക്കുട്ടി
24.10.2019
https://www.facebook.com/saradakutty.madhukumar/posts/2809485209064720
Post Your Comments