
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപിയെയും കോൺഗ്രസിനെയും പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗബലം കൂട്ടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്, അല്ലാതെ ചാക്കിട്ട് പിടിച്ചല്ലെന്ന എംഎം മണി വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 91 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചതെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് 93 ആയി ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നമ്മുടെ സംസ്ഥാനത്ത് ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ലെന്നും ആ ശക്തികള്‍ക്ക് മേല്‍ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നുമാണ് ഉപതെരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments