Latest NewsKeralaNews

കനത്ത മഴ : ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി

വയനാട് : സംസ്ഥാനത്തെ കനത്ത മഴ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുന്നു. തുലാമഴ കനത്ത് പെയ്തതോടെ വയനാടി ജില്ലയിലെ ടൂറിസം മേഖലയിലാണ് പ്രതിസന്ധി രൂക്ഷമായത്. മണ്‍സൂണിലെ ദുരിതത്തില്‍ നിന്ന് ടൂറിസം മേഖല കരകയറി വരുമ്പോള്‍ വീണ്ടും തുലാമഴ ശക്തമായി പെയ്യാന്‍ തുടങ്ങിയതാണ് ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും മഴമൂലം വിനോദ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയത്ത് വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നല്ല തിരക്കായിരുന്നു. വരും ദിവസങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉണര്‍വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ വിനോദ സഞ്ചാര യാത്രകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളിലെ അത്രയും സ്‌കൂള്‍ സംഘങ്ങള്‍ ജില്ലയിലേക്ക് എത്തുന്നില്ല. സ്‌കൂള്‍ വിനോദ സഞ്ചാര സംഘങ്ങള്‍ക്ക് രാത്രി യാത്രയ്ക്ക് നിയന്ത്രണം നിലനില്‍ക്കുന്നതാണ് മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന സംഘങ്ങളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം. സഞ്ചാരികളുടെ എണ്ണം കുറയുന്നതുമൂലം ഇതുമായി ബന്ധപ്പെട്ടുള്ള വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞു. പൂജ അവധി ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. മിക്ക ടൂറിസം കേന്ദ്രങ്ങളിലും ഈ ദിവസങ്ങളില്‍ മികച്ച വരുമാനവും ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button