തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ അട്ടിമറിയുമായി ഇടതുപക്ഷം. 14,251 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷ സ്ഥാനാർഥി വി കെ പ്രശാന്ത് വിജയിച്ചത്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫാണ് യുഡിഎഫിൽ നിന്നും മണ്ഡലം പിടിച്ചെടുത്തത്. എല്‍ഡിഎഫ് പ്രതീക്ഷകളേയും മറികടന്നുള്ള വികെ പ്രശാന്തിന്റെ ഭൂരിപക്ഷം സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് വൻ തിരിച്ചടി നൽകി. 2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വികെ പ്രശാന്തിന് മികച്ച പ്രതിച്ഛായ നൽകി അതിനാല്‍ പാര്‍ട്ടിയേക്കാള്‍ സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടുകളാണ് എല്‍ഡിഎഫിന് ഗുണം ചെയ്തതെന്നാണ് കരുതേണ്ടത്. സമുദായ വോട്ടുകള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ മേഖലകളിലും വികെ പ്രശാന്തിന് മികച്ച മുന്നേറ്റമുണ്ടാക്കി.
Also read : എറണാകുളം സ്വന്തമാക്കി യുഡിഎഫ് : ടി.ജെ വിനോദിന് ജയം
2011ൽ ണ് വട്ടിയൂര്‍ക്കാവിനെ നിയമസഭാ മണ്ഡലമായി മാറ്റിയ ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ മുരളീധരനായിരുന്നു ജയിച്ചത്. ന്യൂനപക്ഷസമുദായങ്ങളെ കൂട്ടുപിടിച്ച് സീറ്റ് നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ഇത്തവണ ഫലം കണ്ടില്ല. കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തു എത്തിയ ബിജെപിക്ക് ഇത്തവണ മണ്ഡലം സ്വന്തമാക്കാൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. ജില്ലാ പ്രസിഡന്റായ എസ് സുരേഷിനെ തന്നെ രംഗത്തിറക്കിയെങ്കിലും കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ 68 പോളിങ് ബൂത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ 62.66 ശതമാനമായിരുന്നു പോളിങ്. 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരാണ് വോട്ട് ചെയ്തത്. അതേസമയം കോന്നി ഇടതുപക്ഷം കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു. 9940 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ യു ജനീഷ്കുമാർ വിജയിച്ചു.
Post Your Comments