കോന്നിയിൽ ബിജെപിയ്ക്ക് ഉണ്ടായത് മികച്ച മുന്നേറ്റം; പ്രതികരണവുമായി കെ സുരേന്ദ്രന്‍

കൊച്ചി: കോന്നി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ പതിനാറായിരം വോട്ട് നേടിയ മണ്ഡലത്തില്‍ ഇത്തവണ നാല്പതിനായിരം വോട്ടുകള്‍ നേടാനായെന്നും കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇത്തവണ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായതെന്നും കെ. സുരേന്ദ്രൻ പറയുകയുണ്ടായി.

Read also: ഏഷ്യാനെറ്റിലെ പി. ജി. ബി. ജെ. പി വളർച്ചയെ ഇകഴ്ത്തിക്കാണിക്കാൻ ആവർത്തിച്ച് ശ്രമിക്കുന്നതുകൊണ്ടുമാത്രം പറഞ്ഞതാണ്- പ്രതികരണവുമായി കെ.സുരേന്ദ്രന്‍

എല്‍ഡിഎഫും യുഡിഎഫും ജാതിതിരിച്ചുളള പ്രചാരണമാണ് നടത്തിയത്. പച്ചയായി ജാതിതിരിച്ചുളള പ്രചാരണം കേരള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. സാമുദായികമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ജനങ്ങള്‍ അംഗീകരിച്ചില്ല. സാമുദായിക വോട്ടുകള്‍ ഇത്തവണയും എന്‍ഡിഎയ്ക്ക് ലഭിച്ചു. ബിജെപിയെ ഭിന്നിപ്പിക്കാനും, സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കാനും, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു. എന്നാല്‍ ജനങ്ങള്‍ ഇത് തളളിക്കളഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Share
Leave a Comment