തിരുവനന്തപുരം• ഇത്രയൊക്കെ പരിശ്രമിച്ചിട്ടും കോന്നിയിൽ ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വെറും 2024 വോട്ടുമാത്രമാണ് അധികം നേടാനായത്. കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി നേതാവുമായ കെ.സുരേന്ദ്രന്‍. ബി. ജെ. പിയ്ക്കാകട്ടെ ഇരുപത്തിമൂവായിരത്തിലധികം വോട്ടാണ് വർദ്ധിച്ചത്. ഏഷ്യാനെറ്റിലെ അവതാരകന്‍ പി. ജി. സുരേഷ് കുമാര്‍ ബി. ജെ. പി വളർച്ചയെ ഇകഴ്ത്തിക്കാണിക്കാൻ ആവർത്തിച്ച് ശ്രമിക്കുന്നതുകൊണ്ടുമാത്രമാണ് താനിത് പറയുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
23 വര്‍ഷമായി യു.ഡി.എഫ് കൈവശം വച്ചിരുന്ന കോന്നിയില്‍ ഉപതെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജെനിഷ് കുമാറാണ് വിജയിച്ചത്. 9,953 വോട്ടുകള്‍ക്കാണ് ജെനിഷിന്റെ വിജയം. ജെനിഷ് 54,099 വോട്ടുകള്‍ നേടി. രണ്ടാമതെത്തിയ യു.ഡി.എഫിന്റെ പി. മോഹന്‍രാജ് 44,146 വോട്ടുകളും മൂന്നമാതെത്തിയ കെ.സുരേന്ദ്രന്‍ 39,786 വോട്ടുകളും നേടി.
Post Your Comments