Indian Super LeagueLatest NewsNewsFootballSports

ഐഎസ്എൽ; ഇന്നത്തെ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സും-മുംബൈ സിറ്റിയും തമ്മിൽ : രണ്ടാം ജയമെന്ന ലക്ഷ്യവുമായി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ആറാം സീസൺ ഐഎസ്എല്ലിൽ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സും-മുംബൈ സിറ്റിയും തമ്മിൽ. വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. രണ്ടാം ജയത്തിനായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. ആദ്യ മത്സരത്തിൽ കരുത്തരായ എടികെയെ 2-1 ന് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിരുന്നു. മുംബൈക്കെതിരായ മല്‍സരത്തില്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ്  സൂചന.

ഉദ്ഘാടന മത്സരത്തില്‍ പകരക്കാരനായി മാത്രം ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇന്നിറങ്ങുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനക്കാരായ മുംബൈയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ ആദ്യ മല്‍സരമാണ് മുംബൈ സിറ്റിക്ക്. നിലവിൽ മൂന്ന് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഗോവ ഒന്നാം സ്ഥാനത്തും, ജംഷദ്‌പൂർ രണ്ടാം സ്ഥാനത്തുമാണ്.

Also read : ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പ് : രണ്ടാം പോരാട്ടത്തിനായി ഗോകുലം കേരള എഫ് സി ഇന്നിറങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button