ന്യൂഡല്‍ഹി: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയക്കുതിപ്പ്. ആറ് സീറ്റുകളില്‍ നാല് സീറ്റില്‍ ബിജെപിയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ അല്‍പേഷ് താക്കൂര്‍ രാധാപൂര്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ രഘുഭായി ദേശായിയാണ് അല്‍പേഷിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. എന്നാല്‍ അല്‍പേഷിന്റെ കൂടെ ബിജെപിയിലേക്കെത്തിയ ദാവല്‍ സിംഗ് സാല പിന്നിലാണ്.
ALSO READ: ‘ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യം’- അഭിനന്ദനവുമായി ശാരദക്കുട്ടി
ആറ് മണ്ഡലങ്ങളിലാണ് ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ബനാസ്‌കന്ദ, രാധന്‍പൂര്‍, ഖരേലു, ബയാദ് അമരാവതി, ലുനാവാദേ എന്നി മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ നാല് സീറ്റുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചവയാണ്. അതേസമയം, ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലും പച്ചഡ് സീറ്റിലും ബിജെപിയാണ് മുന്നില്‍. അരുണാചലില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഖോന്‍സ വെസ്റ്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ മുന്നിലാണ്. ജലാലാബാദ്, ഫഗ്വാര, മുകേരിയന്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ദാഖയില്‍ എസ്എഡി ലീഡ് ചെയ്യുന്നു
Post Your Comments