ബ്രസല്‍സ്: കൗമാര പ്രായം മുതല്‍ അനുഭവിക്കുന്ന വേദന സഹിക്കാന്‍ കഴിയാതെ ദയാവധത്തിലൂടെ ജീവിതത്തോട് വിട പറഞ്ഞ് ബെല്‍ജിയം പാരാലിമ്പിക് ചാമ്പ്യന്‍ മരിയ വെര്‍വ്യൂട്ട്. നാല്‍പതാം വയസില്‍ ആണ് താരം ലോകത്തോട് വിട പറഞ്ഞത്. തന്റെ 14 -ാം വയസിലാണ് പേശികള്‍ ക്ഷയിക്കുന്ന രോഗത്തിന് അടിമയാണ് വെര്‍വ്യൂട്ടെന്ന് സ്ഥിരീകരിച്ചത്. ഉറങ്ങാന്‍ പോലും കഴിയാത്ത രീതിയില്‍ വേദന നിറഞ്ഞതായിരുന്നു വെര്‍വ്യൂട്ടിന്റെ ജീവിതം.
ദുരിതം നിറഞ്ഞ ജീവിതത്തോട് പോരാടി 2012 ലും 2016 ലും പാരാലിമ്പിക്‌സില്‍ വെര്‍വ്യൂട്ട് മെഡല്‍ നേടിയിരുന്നു. ട്രാക്കിനോടുള്ള അധിനിവേശം കാരണം ഇത്രയും കാലം രോഗം പേറി ജീവിക്കുകയായിരുന്നു അവര്‍.
ഇനിയും വേദന സഹിക്കാന്‍ കഴിയില്ലെന്നും ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യമാത്രമാണ് തന്റെ മുന്നിലുള്ളതെന്ന് അറിയിച്ചതോടെയാണ് ഇവര്‍ക്ക് ദയാവധം അനുവദിച്ചത്. 2012 ല്‍ പാരലിമ്പിക്‌സ് 100 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. 2016 ല്‍ 400 മീറ്ററില്‍ വെള്ളിയും 100 മീറ്ററില്‍ വെങ്കലവുമാണ് നേടിയത്.
Post Your Comments