InternationalKauthuka Kazhchakal

‘സ്‌നേഹത്തിന് മുന്നില്‍ ഏത് അക്രമിയും പതറും’; തോക്കുമായെത്തിയ വിദ്യാര്‍ത്ഥിയെ ആലിംഗനത്തിലൂടെ കീഴടക്കി ഫുട്‌ബോള്‍ കോച്ച്- വീഡിയോ വൈറല്‍

 

ഓര്‍ഗണ്‍: സ്‌നേഹത്തിന് ഒരു മാന്ത്രിക ശക്തിയുണ്ട്. എത്ര ദേഷ്യക്കാരെയും സ്‌നേഹത്തിലൂടെ കീഴടക്കാം. ചിലപ്പോള്‍ സ്‌നേഹപൂര്‍വ്വമുള്ള ഒരു വാക്കോ ആലിംഗനമോ മതി ആ ദേഷ്യം അലിയിക്കാന്‍. അതിനുദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ. തോക്കുമായി കൊലവെറിയോടെ എത്തിയ വിദ്യാര്‍ത്ഥിയെ ഒരു ആലിംഗനത്തിലൂടെ കീഴടക്കിയ ഫുട്‌ബോള്‍ കോച്ചാണിവിടെ താരം. അമേരിക്കയിലെ ഓര്‍ഗണിലനെ പാര്‍ക്ക്രോസ് ഹൈ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് എന്ന പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായി എത്തിയത്. കോട്ടിനുള്ളില്‍ തോക്ക് ഒളിപ്പിച്ചാണ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത്.

ALSO READ: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനുമായി പദ്ധതിയിട്ട് അധ്യാപികയായ ഭാര്യ: ഒടുവില്‍ പണി പാളി; ഭര്‍ത്താവും കാമുകനും മരിച്ചു

തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് സ്‌കൂളില്‍ അരങ്ങേറിയത്. ഒരു കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനാണ് സെക്യൂരിറ്റി ഗാര്‍ഡും ഫുട്‌ബോള്‍ കോച്ചുമായ കീനന്‍ ലോയെ ഫൈന്‍ ആര്‍ട്സ് ബില്‍ഡിങ്ങിലേക്ക് വിളിപ്പിച്ചത്. ക്ലാസ് റൂമിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിയെ കണ്ടില്ലെന്നും 15-20 സെക്കന്‍ഡ് ക്ലാസ് റൂമില്‍ നിന്നശേഷം അവനെവിടെ എന്ന് അന്വേഷിച്ചെന്നും അദ്ദേഹം പറയുന്നു. അപ്പോഴാണ് വാതില്‍ തുറന്ന് വിദ്യാര്‍ത്ഥി കയറി വന്നതെന്നും വാതിലില്‍ നിന്നും മൂന്നടി അകലത്തില്‍ നില്‍ക്കുന്ന അവന്റെ കൈവശം താന്‍ തോക്ക് കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഒരു നിമിഷം കൊണ്ട് താന്‍ അപകടം മനസിലാക്കിയെന്നും അവന്റെ മുഖവും കണ്ണുകളിലെ നോട്ടവും അസ്വാഭാവികമായിരുന്നുവെന്നും പെട്ടെന്നുണ്ടായ ഉള്‍പ്രേരണയില്‍ രണ്ട് കൈകളും കൊണ്ടും തോക്കില്‍ പിടിമുറുക്കിയെന്നും അദ്ദേഹം പറഞ്ഞു. അവന്റെ രണ്ട് കൈകളും തോക്കില്‍ തന്നെയായിരുന്നു. ഈ സമയം കുട്ടികള്‍ ക്ലാസില്‍ നിന്നും ഇറങ്ങി ഓടുന്നുണ്ടായിരുന്നു. കീനന്‍ ലോ പറഞ്ഞു.

ALSO READ: ‘ചില പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും, ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി വ്യക്തിപരമായതെന്നും ജോയ് മാത്യു

വിദ്യാര്‍ഥിയില്‍ നിന്നും തോക്ക് പിടിച്ചു വങ്ങുന്നതും മറ്റൊരു ടീച്ചര്‍ക്ക് ലോ തോക്ക് കൈമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീടാണ് ലോ വിദ്യാര്‍ഥിയെ ആശ്വസിപ്പിക്കാനായി കെട്ടിപ്പിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button