തിരുവനന്തപുരം : വന്യജീവി സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ക്വാറികള്‍ക്കുള്ള ദൂരപരിധി കുറയ്ക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റേതാണ് തീരുമാനം. നിലവിലുള്ള 10 കിലോമീറ്റര്‍ ദൂരപരിധിയാണ് ഒരു കിലോമീറ്ററായി കുറക്കുന്നത്. ഇതിനായി കരട് വിഞ്ജാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read Also : വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നത് പോണ്‍സൈറ്റ്
സംരക്ഷിത വന മേഖലകളുടെയും ദേശീയ ഉദ്യാനങ്ങളുടെ പത്ത് കിലോമീറ്റര്‍ ആകാശ പരിധി ദൂരം പരിസ്ഥിതി ലോലമെന്ന കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെ മറികടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ ഉത്തരവ് പാലിക്കണമെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജിയോളജി ഡയറക്ടര്‍ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികള്‍ക്കും പ്രവര്‍ത്തനാനുമതി നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. നേരത്തെ പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്ന എണ്‍പത് ശതമാനത്തോളം ക്വാറികള്‍ ഉത്തരവിനെ തുടര്‍ന്ന് പൂട്ടിക്കിടക്കുയാണ്. പുതുതായി പരിസ്ഥിതി അനുമതിക്കായി അപേക്ഷിച്ച പത്ത് കിലോമീറ്റര്‍ ദൂരപരിധി പാലിക്കാത്ത ക്വാറികള്‍ക്കൊന്നും സംസ്ഥാന ജിയോളജി വകുപ്പ് അനുമതി നല്‍കുന്നില്ല. ഇതിനിടയിലാണ് സംസ്ഥാന സ,ര്‍ക്കാറിന്റെ പുതിയ തീരുമാനം
Post Your Comments