Latest NewsKeralaNews

വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണികൾ അറസ്റ്റിൽ

തിരുവനന്തപുരം: വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. നെയ്യാറ്റിന്‍ കര സ്വദേശികളായ വിഷ്ണു(19) വിഷ്ണുവിന്റെ സഹോദരന്‍ അനന്തു (20) , ഷാന്‍ (18) എന്നിവരാണ് പിടിയിലായത്. പൗഡിക്കോണത്തു നിന്നാണ് സിറ്റി ഷാഡോ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 128 ഓളം കഞ്ചാവ് പൊതികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: ആറ് വാഹനങ്ങള്‍ ഒന്നിനു പിറകേ ഒന്നായി പോകുന്നു, പൊലീസ് കള്ള് വണ്ടിക്ക് കൈ കാണിച്ചു; പിന്നീട് സംഭവിച്ചത്

കോളേജ് വിദ്യാര്‍ത്ഥികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. ചെറു സംഘങ്ങളായി തിരിഞ്ഞ് വീടുകള്‍ വാടകയ്‌ക്കെടുത്താണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത്. ഫോണിലൂടെയാണ് പ്രധാനമായും ഇടപാടുകള്‍ . പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ മറ്റൊരു വീട്ടിലേക്ക് മാറുകയാണ് ഇവരുടെ പതിവ്. ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

ALSO READ: പിണറായിയുടെ പിടി വാശി; ഈ സര്‍ക്കാര്‍ വന്നശേഷം മന്ത്രിമാര്‍ക്ക് പുറമെ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമന്റെ പദവി നീക്കാൻ തയ്യാറാവാതെ മുഖ്യ മന്ത്രി

സ്‌പെഷ്യല്‍ ബ്രാഞ്ച് എസി പ്രമോദ് കുമാര്‍, ഡിസിപിമാരായ ആര്‍. ആദിത്യ മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈംബ്രാഞ്ച് എസി സന്തോഷ്, തുടങ്ങിയവരാണ് ഷാഡോ ടീമില്‍ ഉണ്ടായിരുന്നത്. വളരെ സാഹസികമായാണ് ഇവര്‍ പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button