തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ അളവിൽ കുറവ്. ഇതിന്റെ പശ്ചാത്തലത്തിൽ പലയിടത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്ന ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം വരുന്ന നാലുദിവസം പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദസ്വാധീനം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ട്. ഇത് മഹാരാഷ്ട്ര, ഗോവ തീരത്തേക്ക് അടുക്കുകയാണ്. 25-ന് തീരത്തിന് അടുത്തെത്തുകയും പിന്നീട് ഒമാന്‍ തീരത്തേക്ക് നീങ്ങുകയും ചെയ്യും.
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് അടുത്തായി മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments